ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ഗാസയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഇന്ന് രാവിലെയായിരുന്നു ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം. ഇന്നലെ ഹമാസ് ഇസ്രായേലിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച ബലൂണുകൾ പറത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയത്. നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിവസങ്ങൾ നീണ്ടു നിന്ന സംഘർഷത്തിന് ശേഷം ഇസ്രായേലും പലസ്തീനും വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇരു വിഭാഗങ്ങളും ഇപ്പോഴും ആക്രമണങ്ങൾ തുടരുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *