സൂര്യ നായകനായ തമിഴ് ചിത്രം തെന്നന്ത്യയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ സെടുക്കാന്‍ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി.

ജയ് ഭീമിനെതിരെയുള്ള പരാതി; സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസ്

സൂര്യ നായകനായ തമിഴ് ചിത്രം തെന്നന്ത്യയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ സെടുക്കാന്‍ ഉത്തരവിട്ട് ചെന്നൈ ഹൈക്കോടതി. സിനിമയുടെ നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സിനിമയില്‍ വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയര്‍ സേന പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതി നല്‍കിയത്. ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ത്ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ല. എന്നിട്ടും അത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.ജയ് ഭീമിന്റെ റിലീസ് സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം മാപ്പ് പറയണമെന്നും വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *