ജമ്മുവിലേത് ഭീകരാക്രമണം തന്നെ; സ്ഥിരീകരിച്ച് ഡിജിപി ദിൽബാ​ഗ് സി​ഗ്

ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ ഡിജിപി ദിൽബാ​ഗ് സി​ഗ്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണ സ്‌ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

സംഭവത്തെ തുടർന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. ജമ്മു സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പൊലീസ് കേസെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും തീരുമാനിച്ചു. എയര്‍മാര്‍ഷല്‍ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

സംഭവത്തെ തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വ്യോമസേന വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ എച്ച്.എസ്. അറോറയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

Comments: 0

Your email address will not be published. Required fields are marked with *