Flash News

ജമ്മുവിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ പോശ്വാനിലാണ് സംഭവം. റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ഭീകരർക്ക് വേണ്ടി തിരച്ചിൽ നടത്തിയതായി കശ്മീർ പൊലീസ് വ്യക്തമാക്കി. എന്നാൽ ആരെയും പിടികൂടിയതായി വിവരമില്ല.

Comments: 0

Your email address will not be published. Required fields are marked with *