‘മലര്‍ക്കൊടി പോലെ’ 84ന്റെ നിറവിൽ പ്രിയപ്പെട്ട ജാനകിയമ്മ
പ്രിയപ്പെട്ട ജാനകിയമ്മ..നിങ്ങളുടെ നാലു തലമുറകൾക്കിപ്പുറവും നിങ്ങളുടെ ശബ്ദ സൗകുമാര്യത്തിൽ വീണു പോകാത്ത ഒരാൾ പോലും ഉണ്ടാവില്ല. ഓരോ രാത്രികളിലും ഉറക്കത്തിലേക്ക് മയങ്ങി വീണുപോകുന്ന അവസാന നിമിഷം വരെ നിങ്ങളുടെ ശബ്ദം ശ്രവണത്തിലൂടെ ഒഴുകുന്നു. നിങ്ങൾ പ്രണയം പറഞ്ഞ പാട്ടുകൾ പാടുമ്പോൾ നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. നിങ്ങളുടെ ഓരോ വിരഹ ഗാനങ്ങൾ നമ്മൾ അറിയാതെ പോയ്മറഞ്ഞ പ്രണയങ്ങളെ ഓർക്കുന്നു. ആനന്ദ വേളകളെ ആഘോഷമാക്കി പാടുമ്പോൾ ഞങ്ങളും ഒപ്പം താളം പിടിക്കുന്നു. ആ മനോഹര ശബ്ദത്തിന് ഇന്ന് 84ന്റെ നിറവിലാണ്.തെന്നിന്ത്യൻ സംഗീത പ്രേമികളുടെ സ്വന്തം ജാനകിയമ്മയ്ക്ക് ഇന്ന് പിറന്നാൾ. 1938 ഏപ്രിൽ 23ന് ഗുണ്ടൂര്‍ ജില്ലയിലെ പള്ളപട്ടലയിലാണ് എസ്.ജാനകി ജനിച്ചത്. ആയുർവേദ ഗുരുവായിരുന്ന ശ്രീരാമമൂർത്തി സിസ്റ്റ്ലയാണ് പിതാവ്. ബാല്യകാലം മുതല്‍ സംഗീതമായിരുന്നു എസ്.ജാനകിയുടെ ലോകം. ഒമ്പതാമത്തെ വയസ്സിലാണ് ആദ്യമായി ഒരു സ്റ്റേജിൽ ജാനകി പാട്ട് പാടിയത്. നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ് സംഗീതത്തിൽ ജാനകിയുടെ ആദ്യത്തെ ഗുരു. 1957-ലാണ് ജാനകിയമ്മ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയത്. 1959ൽ വി.രാമപ്രസാദ് എന്നയാളുമായി വിവാഹിതയായി. 1997 ൽ ഒരു ഹൃദയാഘാതത്തിൽ രാമപ്രസാദ് മരണമടഞ്ഞു. ഏകമകൻ മുരളീകൃഷ്ണയാണ്. മകനും ഭാര്യയ്ക്കും ഒപ്പം ഹൈദരാബാദിലാണ് ഇപ്പോള്‍ ജാനകിയമ്മ കഴിയുന്നത്. തമിഴ് സിനിമകളിലായിരുന്നു ആദ്യമായി പാടിയിരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ ‘ഇരുള് മൂടുകയോ എന്‍ വാഴ്വില്’ എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തിയത്. തെന്നിന്ത്യൻ ഭാഷകളിലുള്‍പ്പെടെ ഇതുവരെ 17 ഭാഷകളിൽ ഗാനങ്ങള്‍ പാടിയിട്ടുണ്ട് ജാനകിയമ്മ.മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിൽ ‘ഇരുള് മൂടുകയോ എന്‍ വാഴ്വില്’ എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തിയത്. തെന്നിന്ത്യൻ ഭാഷകളിലുള്‍പ്പെടെ ഇതുവരെ 17 ഭാഷകളിൽ ഗാനങ്ങള്‍ പാടിയിട്ടുണ്ട് ജാനകിയമ്മ.മലര്‍ക്കൊടി പോലെ, തുമ്പി വാ തുമ്പക്കുടത്തിൽ, സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, ഉണരൂ വേഗം നീ, ആടി വാ കാറ്റേ, കിളിയേ കിളിയേ, മോഹം കൊണ്ടു ഞാന്‍, ഇന്നെനിക്ക് പൊട്ടുകുത്താൻ, വാസന്ത പഞ്ചമി നാളില്‍, താമരക്കുമ്പിളല്ലോ, കൺമണി അൻബൊടു, നാഥാ നീ വരും, തളിരിട്ട കിനാക്കൾ, സൂര്യ കാന്തി, സ്വര്‍ണ്ണമുകിലേ, ആ നിമിഷത്തിന്റെ തുടങ്ങി എത്രകേട്ടാലും മതിവരാത്ത ഒരുപിടിഗാനങ്ങൾ ജാനകിയമ്മ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom