പ്രതീക്ഷിക്കാതെ ഉമ്മ ചോദിച്ചു; ദുരനുഭവം വെളിപ്പെടുത്തി ജസീല പണ്‍വീര്‍

അന്യഭാഷയിൽ നിന്ന് വരുന്ന അഭിനേതാക്കൾക്ക് ഇവിടെ മലയാളത്തിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ കന്നഡ മിനിസ്‌ക്രീനിൽ നിന്ന് മലയാളത്തിന്റെ മിനിസ്‌ക്രീനുകളിൽ പ്രിയങ്കരിയായി മാറിയ താരമാണ് ജസീല പണ്‍വീര്‍.മലയാള സീരിയലുകൾക്ക് പുറമെ സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയിലൂടെ ജസീല എത്തിയതോടെയാണ് ജസീല കൂടുതൽ ശ്രദ്ധേയമായത്. ഇപ്പോളിതാ നടി പ്രമുഖ ചാനൽ പരിപാടിക്കിടെ തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് നേരെ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

അഭിനയരംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭനവം കൂടാതെ സഹോദരനെ പോലെ കണ്ടിരുന്നയാളില്‍ നിന്നുണ്ടായ മോശം സമീപനത്തെ കുറച്ചും ജസീല അഭിമുഖത്തില്‍ പറഞ്ഞു. ’ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു ആളെ അന്ന് കണ്ടത്. ഞങ്ങളൊന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനെയൊക്കെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു എന്നോട് അയാൾ ഉമ്മ ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ എന്നെ അതിന് അനുവദിച്ചില്ല’- ജസീല പറഞ്ഞു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *