ഇത് ജയറാം തന്നെയോ..!!! പൊന്നിയിന്‍ സെല്‍വന്‍ കാരക്ടര്‍ ലുക്ക് പുറത്ത്

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വികടന്‍ മാസിക. ജയറാം ഉള്‍പ്പെടെ വന്‍ മേക്ക് ഓവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ആഴ്വാർകടിയൻ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം സിനിമയിൽ അവതരിപ്പിക്കുന്നത്. വിദൂഷ സമാനമായ റോളാണെന്നും റിപ്പോർട്ട് ഉണ്ട്. ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് മലയാളി താരങ്ങൾ.

കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്റെ കഥയാണ് പൊന്നിയിൻ ശെൽവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയൻ സെൽവൻ. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്നവും എഴുത്തുകാരൻ ബി ജയമോഹനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആദിത്യ കരികാലന്റെ വേഷം വിക്രം അവതരിപ്പിക്കും. മന്ദാകിനി എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ഐശ്വര്യ റായ് അവതരിപ്പിക്കുന്നു. കാസ്റ്റിങ്ങ് ലിസ്റ്റ് പുറത്തുവന്നതിനൊപ്പമെത്തിയ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Comments: 0

Your email address will not be published. Required fields are marked with *