മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് ജയറാം
നടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് ഏറെ നാളുകൾക്ക് മുൻപ് തന്നെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഇപ്പോൾ താരം തന്നെ മകളുടെ സിനിമാ പ്രവേശത്തെ കുറിച്ച് പറയുകയാണ്. മലയാളത്തിൽ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാൻ വിളിച്ചത് സത്യൻ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യൻ ആണെന്ന് പറയുകയാണ് ജയറാം. എന്നാൽ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മകളുടെ സിനിമ പ്രവേശത്തെ കുറിച്ച് പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാൽ മാളവിക പറഞ്ഞത്, തനിക്ക് മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടില്ല എന്നായിരുന്നു. പിന്നെയും കുറെ നിർബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത് എന്നും ജയറാം പറഞ്ഞു. ചക്കിയെ ആദ്യം വിളിച്ചത് സത്യേട്ടന്റെ മകൻ അനൂപ് ആണ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് വിളിച്ചത്. ചക്കിയെ ആണ് ആദ്യം ചോദിച്ചത് ആ സിനിമയ്ക്ക്. ആ സമയത്ത് ദുൽഖുർ ചിത്രം നിർമ്മിക്കുന്നു എന്നുമാത്രമേ ഉണ്ടായിരുന്നുള്ളു. അങ്ങനെ മദ്രാസിൽ ചക്കിയുടെ അടുത്ത് വന്നു കഥ പറഞ്ഞു. അപ്പോൾ ചക്കി പറഞ്ഞത്, ‘ ഞാൻ മാനസികമായി ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടില്ല’ എന്നായിരുന്നു. പിന്നെയും കുറെ നിർബന്ധിച്ചിരുന്നു. അതിനു ശേഷമാണ് ആ വേഷം കല്യാണി ചെയ്തത്. അതുകഴിഞ്ഞ് ജയം രവി ഒരു സിനിമയ്ക്ക് വേണ്ടി ഈ അടുത്ത കാലത്ത് വിളിച്ചിരുന്നു. ജയം രവിയ്ക്കൊക്കെ തുടക്കം മുതലേ ചക്കിയെ അറിയുന്നതാണ്. പക്ഷെ ഇപ്പോൾ തെലുങ്കിലും തമിഴിലും കുറെ കഥകളൊക്കെ കേട്ടിട്ടുണ്ട്. ഈ വർഷം തന്നെ ഒരു പടം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്, ജയറാം പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom