Flash News
'ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും' : വെളിപ്പെടുത്തി ജസീല പര്‍വീണ്‍

‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ : വെളിപ്പെടുത്തി ജസീല പര്‍വീണ്‍

സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും ശ്രദ്ധേയായ അഭിനേത്രിയാണ് ജസീല പര്‍വീണ്‍. മലയാളം വായിക്കാനും എഴുതാനും അറിയാത്ത ജസീല ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. ഇപ്പോളിതാ തനിക്ക് തുടക്കസമയത്ത് നേരിട്ട ചില മോശം അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. തന്നെ ആഡ് ഷൂട്ടിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിച്ച് മോശം അനുഭവം ഉണ്ടായിയെന്നാണ് ജസീല പര്‍വീണ്‍ പറയുന്നു. നടിയുടെ വാക്കുകൾ മൂന്ന് നാല് വര്‍ഷം മുന്‍പ് ആണ് സംഭവം. ഒരു പരസ്യ ചിത്രത്തിന് വേണ്ടി അതിന്റെ കോര്‍ഡിനേറ്റര്‍ ആണ് എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് മലയാളം എനിക്ക് ഇത്രയും സംസാരിക്കാന്‍ അറിയില്ല. സംസാരിച്ച് എല്ലാ കാര്യങ്ങളും കണ്‍വിന്‍സിങ് ആയ ശേഷം ഞാന്‍ അത് കമ്മിറ്റ് ചെയ്തു. ആ കോര്‍ഡിനേറ്ററെ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അറിയാം. തുടര്‍ന്ന് ആ കോര്‍ഡിനേറ്റര്‍ പറഞ്ഞത് പ്രകാരം ഒരു അസോസിയേറ്റ് എന്റെ കൂടെ പൂനെയില്‍ നിന്ന് കൊച്ചിനിലേക്ക് വരും. അയാള്‍ക്കൊപ്പം ഗേള്‍ഫ്രണ്ടും ഉണ്ടായിരുന്നു. ആ ആളാണ് എന്നെ ഹോട്ടലിലേക്ക് കൊണ്ടു പോയത്. ആ സമയത്ത് അയാള്‍ പറഞ്ഞു, ഒരു പ്രൊഡ്യൂസര്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ട്. എന്തോ പടത്തിന്റെ ഡിസ്‌കഷന്‍ ആണ്. അയാള്‍ വന്ന് സംസാരിച്ച് പോയിക്കോളും എന്ന്. രാത്രിയല്ലേ, നാളെ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, നിങ്ങളെ കാണാന്‍ വേണ്ടി കോട്ടയത്ത് നിന്ന് വന്നതാണ് എന്ന്. പിന്നെ ഞാന്‍ ഓകെ പറഞ്ഞു. ഹോട്ടലില്‍ എന്നെ കൊണ്ട് ആക്കി, പ്രൊഡ്യൂസറെ വിളിച്ച് വരാം എന്ന് പറഞ്ഞ് അയാള്‍ പോയി. ഞാന്‍ റൂമിലെത്തി ഫുഡ് ഓഡര്‍ ചെയ്ത് കഴിക്കുന്ന സമയത്ത് ആണ് ഡോറില്‍ ഒരാള്‍ ബെല്‍ അടിയ്ക്കുന്നത്. ഞാന്‍ ഡോര്‍ തുറന്നു, അയാള്‍ അകത്ത് കയറി ബെഡില്‍ ഇരുന്നു. അപ്പോള്‍ തന്നെ എനിക്ക് ഒരു അണ്‍കംഫര്‍ട്ടബിള്‍ തോന്നിയിരുന്നു. അയാള്‍ എന്നോട് എന്തൊക്കെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്, അതിന് മാത്രം ഞാന്‍ മറുപടി നല്‍കി. ഫുഡ് കഴിച്ച് കഴിഞ്ഞില്ലേ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റ് കൈ കഴുകാനായി പോയി. അപ്പോള്‍ അയാള്‍ ഡോര്‍ അടച്ചു. പിന്നെ എനിക്ക് പേടിയായി. ഞാന്‍ അടുത്തുള്ള കൗച്ചില്‍ പോയിരുന്നു. അയാള്‍ അതിനടുത്തുള്ള ചെയറില്‍ വന്നിരുന്നിട്ട് ചോദിച്ചു, ‘ഈ രാത്രി നിങ്ങള്‍ എനിക്ക് എന്താണ് തരാന്‍ പോകുന്നത്’ എന്ന്. എന്ത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വീണ്ടും അതേ ചോദ്യം ചോദിച്ചു. ആ സമയത്ത് എന്റെ ഫോണ്‍ അടിഞ്ഞു, വേഗം ഫോണും എടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ തന്നെ കൊച്ചിയില്‍ ഉള്ള എന്റെ ഫാമിലി സുഹൃത്ത് രാഹുല്‍ രാജിനെ (സംഗീത സംവിധായകന്‍)വിളിച്ചു. രാഹുല്‍ എത്തി, ഞങ്ങള്‍ റൂമില്‍ ചെന്ന് നോക്കിയപ്പോള്‍ അയാളില്ല. ഞങ്ങള്‍ റിസപ്ഷനില്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ ഒരു പെര്‍ട്ടിക്കുലര്‍ കമ്പനി അവിടെ സ്ഥിരമായി റൂം ബുക്ക് ചെയ്യാറുണ്ട്, ആഡ് ഷൂട്ടിന് എന്ന് പറഞ്ഞ് പല പെണ്‍കുട്ടികളെയും കൊണ്ട് വരാറുണ്ട് എന്ന്. എന്നെ അവിടെ എത്തിച്ച കോര്‍ഡിനേറ്ററെ വിളിച്ചപ്പോള്‍ ‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ എന്നാണ് പറഞ്ഞത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *