Flash News

ജഡ്ജിയുടെ കൊലപാതകം; വാഹന അപകടം പുനഃസൃഷ്ടിച്ച് സി.ബി.ഐ

ധന്‍ബാദ് ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിന്റെ അപകട മരണ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം സംഭവം പുനഃസൃഷ്ടിച്ചു. നടന്ന് പോകുകയായിരുന്ന ജഡ്ജിയെ വാഹനങ്ങളില്ലാത്ത റോഡിലൂടെ വന്ന ഗുഡ്‌സ് ഓട്ടോ എങ്ങനെ ഇടിച്ചു എന്ന് വിവിധ രീതികള്‍ അവലംബിച്ച് സംഘം പരിശോധിച്ചു.

ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയുടെ സമീപത്തേക്ക് വന്നാണ് വാഹനം ഇടിച്ചിട്ടത്. ഒഴിഞ്ഞ് കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സംഭവം കൊലപാതകമാണെന്ന സംശയമുയര്‍ത്തുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *