ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്.

സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറുടെ ഒഴിവ് !

ഇടുക്കി പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോടതിയ്ക്ക് ഡിജിറ്റലൈസേഷന്‍ സിസ്റ്റം സപ്പോര്‍ട്ട് എഞ്ചിനീയറെ ആവശ്യമുണ്ട്. ഐടിഐയിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, ഐടി എന്നിവയില്‍ ഡിപ്ലോമയും ഓഫീസ് ഡിജിറ്റലൈസേഷനില്‍ പ്രവൃത്തി പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ഏപ്രില്‍ 11ന് 21നും 30നും മധ്യേ. പ്രതിമാസം 24,040 രൂപ പ്രതിഫലം നല്കും. ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

മെയ് 25 രാവിലെ 11 മണിക്ക് പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ കോടതി ഓഫീസില്‍ അഭിമുഖം നടത്തും. താല്പര്യമുള്ളവര്‍ ഏപ്രില്‍ 30 നകം പാസ്പോര്‍ട്ട് ഫോട്ടോ സഹിതം വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മൊബൈല്‍ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. വിശദാംശങ്ങള്‍ നല്‍കിയ അപേക്ഷകരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കു. ഫോണ്‍ : 04869 233625. മെയില്‍ itipeerumade@gmail.com.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *