Flash News
ജോ റൂട്ട് വിരമിച്ചു

ജോ റൂട്ട് വിരമിച്ചു

ഇം​ഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം പങ്കുവെച്ച് ജോ റൂട്ട് വിരമിച്ചു. ആഷസ് പരമ്പരയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും തോറ്റതാണ് ജോ റൂട്ട് നായക സ്ഥാനമൊഴിയാന്‍ കാരണം. ‘വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ശേഷം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്. നായകസ്ഥാനമൊഴിയാന്‍ ഏറ്റവും ഉചിതമായ തീരുമാനമാണിത് എന്ന് മനസിലാക്കുന്നു. രാജ്യത്തെ ടെസ്റ്റില്‍ നയിക്കാനായതില്‍ അഭിമാനമുണ്ട്. താരമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ തുടര്‍ന്നും പ്രതിനിധീകരിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. അടുത്ത ക്യാപ്റ്റനെ, സഹതാരങ്ങളെ, പരിശീലകരെ സഹായിക്കാനാകും എന്നാണ് പ്രതീക്ഷ’ റൂട്ട് പറഞ്ഞു. 2017ല്‍ ഇതിഹാസ താരം അലിസ്റ്റര്‍ കുക്കില്‍ നിന്നാണ് ജോ റൂട്ട് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. ഇംഗ്ലണ്ടിനെ 64 ടെസ്റ്റില്‍ നയിച്ച റൂട്ടിന് 27 മത്സരങ്ങളിലാണ് ടീമിനെ ജയിപ്പിക്കാനായത്. ഇംഗ്ലണ്ടിന് കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച നായകന്‍ റൂട്ടാണ്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *