മലയാള സിനിമയ്ക്ക് ഇത് തീരാ നഷ്ടമാണ്... മലയാള സിനിമയിൽ ആഴമുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച ജോൺ പോളിന്റെ വേർപാട് മലയാള സിനിമ മേഖലയിലെ ഓരോരുത്തരെയും ആഴത്തിൽ സ്പർശിച്ചു. അങ്ങയുടെ ശബ്ദവും വാക്കുകളും ഞാൻ ഒരുപാട് മിസ്സ് ചെയ്യും.

ശരീരത്തെക്കാൾ വലിയ മനസ്സുള്ള അങ്കിളിന് നിത്യശാന്തി നേർന്ന് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയ്ക്ക് ഇത് തീരാ നഷ്ടമാണ്… മലയാള സിനിമയിൽ ആഴമുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച ജോൺ പോളിന്റെ വേർപാട് മലയാള സിനിമ മേഖലയിലെ ഓരോരുത്തരെയും ആഴത്തിൽ സ്പർശിച്ചു. അങ്ങയുടെ ശബ്ദവും വാക്കുകളും ഞാൻ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ സിനിമാമേഖലയ്ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടുപോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം സംവദിച്ചുകൊണ്ടേയിരിക്കുമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം

ജോൺ പോൾ അങ്കിൾ നിത്യ ശാന്തിയിലേക്ക്.. അസാമാന്യ പ്രതിഭയായ മനുഷ്യൻ..മനസ്സിനെ സ്പർശിക്കുന്ന ഒട്ടനവധി സിനിമകൾക്ക് ജന്മം നൽകിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലർത്തിയ, ഞങ്ങളെല്ലാവരും അങ്കിൾ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് അദ്ദേഹത്തിനുള്ള ഊഷ്മളതയും സ്നേഹവും ഞാൻ അനുഭവിച്ചറിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ട്. ശരീരത്തെക്കാൾ വലിയ മനസ്സുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത അനുഭവിച്ച ഒരുപാടുപേരുണ്ട്. അദ്ദേഹം നമ്മുടെ ഇടയിൽ ഇല്ലായിരുന്നെങ്കിലും ദൂരത്തു നിന്നും ആ സ്നേഹം അനുഭവിച്ചറിയാമായിരുന്നു.

ജോൺ പോൾ അങ്കിൾ, അങ്ങയുടെ ശബ്ദവും വാക്കുകളും ഞാൻ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ സിനിമാമേഖലയ്ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടുപോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം ഞങ്ങളോട് സംവദിച്ചുകൊണ്ടേയിരിക്കും. അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്‌ക്ക് മാത്രമല്ല വ്യക്തിപരമായി എനിക്കും എന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടങ്ങൾ തന്നെയാണ് നെടുമുടി വേണുച്ചേട്ടൻ, ലളിതച്ചേച്ചി, ഇപ്പോൾ ജോൺ പോൾ അങ്കിൾ എന്നിവരുടെ വിയോഗം. നിങ്ങൾ എല്ലാവരും സ്വർഗത്തിൽ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *