ഇനി ആ കയ്യൊപ്പില്ല

ഇനി ആ കയ്യൊപ്പില്ല

യാത്രയിലെ തുളസിയും ഉണ്ണികൃഷ്ണനും, സന്ധ്യ മയങ്ങും നേരത്തിലെ ബാലഗംഗാധരൻ മേനോൻ, ചാമരത്തിലെ ഇന്ദുവും അങ്ങനെ ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായ ഹൃദയത്തിൽ തൊട്ട എത്രയെത്ര കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച തിരക്കഥ കൃത്ത് ജോൺ പോൾ ഇനിയില്ല. മലയാള സിനിമയ്ക്ക് ഒരുപിടി ക്ലാസ്സിക് സിനിമകൾ സമ്മാനിച്ച ഭരതൻ, ഐ വി ശശി, മോഹനൻ,ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ ക്രാഫ്റ്റ് സംവിധായകരുടെ സിനിമകളിലെ ജീവിക്കുന്ന കഥാപാത്രങ്ങളെ ജനിപ്പിച്ച പിതാവ് കൂടിയാണ് ജോൺ പോൾ. സംവിധായകന്‍ ഹൃദയം കൊണ്ടു ചാര്‍ത്തുന്ന കയ്യൊപ്പാണു സിനിമയെന്ന് ജോൺ പോൾ ഒരിക്കൽ പറഞ്ഞിരുന്നു. ആ സിനിമയുടെ മുഖമാണ് ജോൺ പോൾ. സിനിമ എന്നതിലുപരി സാംസ്‌കാരിക വേദികളിലും ശബ്‍ദം ഉയർന്നു കേൾക്കാറുണ്ട്. അവസാന നിമിഷങ്ങളിൽ അഭിനേതാവായും ജോൺ പോൾ തിളങ്ങി.ലോക സിനിമയുടെ ഗ്രന്ഥ ശാലയാണ് ജോൺ പോൾ. എന്ത് സംശയത്തിനും ജോണിന്റെ അടുത്ത് മറുപടി ഉണ്ടായിരുന്നു. കെ ജി ജോർജിന്റെ കാലത്ത് ജോൺ മെറ്റാ എന്ന സിനിമ സംഘടനയ്ക്ക് തുടക്കം കുറിച്ചത്,. മലയാള സിനിമയ്ക്ക് ഇത് തീരാ നഷ്ടമാണ്.ഓരോ കഥകളും പറയുമ്പോൾ ചെവിയോർത്ത് ഇരിക്കൽ തോന്നുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണവും. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ (MACTA) സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു. കേരള ടൈംസ് എന്ന പത്രത്തിൽ ചലച്ചിത്ര ഫീച്ചർ എഴുത്തുകാരനായിരുന്നു ജോൺപോൾ. ഇക്കാലത്ത് എറണാംകുളം ഫിലിം സൊസൈറ്റിയിൽ ഒരു അംഗമായിരുന്നു അദ്ദേഹം. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടലാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ സിനിമ. സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *