” ദേ.. പോയി ദാ.. വന്നു ” ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന്‍ അനുമതിക്കായി വീണ്ടും അപേക്ഷ നൽകി

കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കി. തങ്ങളുടെ സിംഗിള്‍ ഡോസ് വാക്‌സിനായ ജാന്‍സെന്നിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ കമ്പനി വീണ്ടും സര്‍ക്കാരിനെ സമീപിച്ചത്.

ഓഗസ്റ്റ് രണ്ടിന് വാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന് നല്‍കിയ അപേക്ഷ പിന്‍വലിച്ചിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്ന് അപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇപ്പോള്‍ പെട്ടെന്ന് വീണ്ടും അപേക്ഷ നല്‍കാനുള്ള കാരണവും അറിവായിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *