വര്‍ക്ക്ഔട്ട് മേക്കോവര്‍ ലുക്കില്‍ സംയുക്ത മേനോന്‍

മലയാള സിനിമയിലെ നടിമാരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അത്ര സാധാരണമല്ല. ഇല്ലെന്നു പറയുന്നതാവും കൂടുതല്‍ ശരി. എന്നാലിപ്പോള്‍ സംയുക്ത മേനോന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ നടി ലില്ലി എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.

വ്യായാമത്തിനു ശേഷം തന്റെ ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തുന്നതിനും കൂടി ഫിറ്റ്‌നസ് പരിശീലന വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫിറ്റ്‌നസില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന ഉപദേശം കൂടി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. ”നിങ്ങളെ കുറിച്ച് സ്വയം അഭിമാനിക്കും വരെ നിര്‍ത്തരുത്. വേദനകള്‍ താല്‍ക്കാലികം, എന്നാല്‍ അഭിമാനം എന്നത്തേക്കുമുണ്ടാകും” പുത്തന്‍ മേക്കോവറിനു ശ്രമിക്കുന്നവര്‍ക്കുള്ള താരത്തിന്റെ കിടിലന്‍ ഉപദേശവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ആണ് അടുത്ത ചിത്രം. കന്നഡ സിനിമയിലും നടി കരാര്‍ ഏറ്റെടുത്തിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *