ജംബോ താരങ്ങൾ കേരള സ്റ്റൈലിൽ മിന്നുകെട്ടി…
ജംബോ സർക്കസിലെ മിന്നും താരങ്ങൾക്ക് പ്രണയസാഫല്യം. തൊടുപുഴയിൽ പ്രദർശനം തുടരുന്ന ജംബോ സർക്കസിലെ താരങ്ങളായ കിന്റുവും രേഷ്മയും കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ബിഹാർ സ്വദേശിയാണ് കിന്റു, രേഷ്മ മഹാരാഷ്ട്ര സ്വദേശിയും. മൂന്ന് വർഷം മുമ്പാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹത്തിന് രണ്ടു പേരുടെയും കുടുംബം പച്ചക്കൊടി കാണിച്ചെങ്കിലും കോവിഡ് വില്ലനാവുകയായിരുന്നു. അതോടെ വിവാഹം വൈകി. തുടർന്ന് സാഹചര്യം ഒത്തുവന്നപ്പോൾ കേരളത്തിലും. പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റൈലിൽ ഇരുവരും വിവാഹിതരായി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom