Flash News

” അച്ചടക്കം ” പഠിപ്പിക്കാൻ കെ സുധാകരൻ, കോൺഗ്രസിൽ അച്ചടക്ക സമിതി വരുന്നു

കോൺഗ്രസിൽ അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അച്ചടക്കം ഒരു പാർട്ടിയുടെ മുഖമുദ്ര ആണ്. എന്നാൽ മാത്രമേ പാർട്ടി ഒരു കേഡർ രൂപത്തിൽ പ്രവർത്തിക്കുകയുള്ളു.അത് കൊണ്ട്
എല്ലാ ജില്ലകളിലും അച്ചടക്ക സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 5 അംഗങ്ങൾ അടങ്ങുന്ന സമിതി ആകും നിശ്ചയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം ഗ്രൂപ്പ് രാഷ്ട്രീയത്തെ കെ സുധാകരൻ വീണ്ടും വിമർശിച്ചു. ഗ്രൂപ്പിന്റെ നേതാക്കൾ അല്ലാത്തവർക്ക് ഇതുവരെ സ്ഥാനങ്ങൾ ലഭിച്ചിട്ടില്ല.നേതാക്കൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നത് അണികൾക്ക് ഭൂഷണം അല്ലെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *