‘കെ റെയിൽ കൊല റെയില്‍’
കെ റെയിൽ കൊല റെയിലെന്ന് രമേശ് ചെന്നിത്തല. കേരളത്തെ കൊലയ്ക്ക് കൊടുക്കുന്ന റെയിലാണ് കെ റെയില്‍. ഇതിൽ നിന്ന് കേരളത്തെ രക്ഷിക്കാനാണ് യുഡിഎഫ് പ്രവർത്തകർ കല്ലുകൾ പിഴുതെറിയുന്നത്. ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ല. പാർട്ടിക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാകുന്നു. കെ റെയിലിനെ പിന്തുണയ്ക്കുന്ന, സർക്കാരിന് മംഗള പത്രം എഴുതുന്നവരെ മാത്രമാണ് സംവാദത്തിന് വിളിക്കുന്നത്. യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. എന്ത് എതിർപ്പ് ഉണ്ടായാലും പദ്ധതി നടപ്പാകുമെന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom