Flash News
കെ-റെയിൽ വരും, എതിർക്കുന്നത് ബുദ്ധിമാന്ദ്യമുള്ളവർ; വിവാദപ്രസ്താവനയുമായി ഇപി ജയരാജൻ

കെ-റെയിൽ വരും, എതിർക്കുന്നത് ബുദ്ധിമാന്ദ്യമുള്ളവർ; വിവാദപ്രസ്താവനയുമായി ഇപി ജയരാജൻ

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റിയം​ഗവുമായ ഇപി ജയരാജൻ. ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് ജയരാജന്‍ പറഞ്ഞു.സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമാണ്. സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദമെന്നും അദ്ദേഹം പറഞ്ഞു. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയനേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments: 0

Your email address will not be published. Required fields are marked with *