Flash News

ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാർ: ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെ സുധാകരൻ

കെപിസിസി നേതൃത്വവുമായുള്ള ചർച്ചയ്ക്ക് തയാറെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. നേതൃത്വം ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ല. നേതാക്കളുടെ പരസ്യ പ്രസ്താപനകൾ അവസാനിപ്പിക്കും. ഒരുപാട് അഭിപ്രായ ഭിന്നതകൾ ഉണ്ടാകും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്.

അഭിപ്രായ പ്രകടനം പാർട്ടിക്ക് അകത്ത് മാത്രം മതിയെന്നും കെ സുധാകരൻ നിര്‍ദ്ദേശിച്ചിച്ചു. പുതിയ പ്രവർത്തന ശൈലിക്കാണ് നേതൃത്വം തുടക്കമിടുന്നത്. ഇത് അണികളും നേതാക്കളും മനസിലാക്കണം. അഭിപ്രായപ്രകടനങ്ങൾ പാർട്ടിയെ ദുർബലമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments: 0

Your email address will not be published. Required fields are marked with *