മുതിർന്ന നേതാക്കൾക്കുനേരെ ഒളിയമ്പുമായി കെ.സുധാകരൻ

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾക്കുനേരെ ഒളിയമ്പുമായി കെ.സുധാകരൻ.

“കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കണം. ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല. ഇവിടെ ആർക്കും മാറി നിൽക്കാനാകില്ല”- സുധാകരൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് സുധാകരന്റെ വിമർശനം എന്നതും ശ്രദ്ധേയമാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിയിലെ യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യു.ഡി.എഫ്. ജയിച്ചിരുന്നു.

‘ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും. കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലെ വിജയ’മെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *