Flash News

മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണ് പൊലീസിലുള്ളത്: ആനി രാജയ്ക്കെതിരെ കെ സുരേന്ദ്രൻ

കേരള പൊലീസിൽ ആർഎസ്എസ് സ്വാധീനമുണ്ടെന്ന സിപിഐ ദേശിയ നിർവ്വാഹക സമിതി അംഗം ആനി രാജയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. മാർക്സിസ്റ്റ് പാർട്ടിയുടെ ഗുണ്ടകളും ആശ്രിത വത്സലരുമാണ് പൊലീസിലുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു. ആനി രാജയുടെ വിമർശനം കൊണ്ടത് പിണറായി വിജയനാണെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

മത തീവ്രവാദികൾക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നത് അവരാണ്. പൊലീസിനെ മുഖ്യമന്ത്രി കയറൂരി വിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. ബാലരാമപുരം ആറ്റിങ്ങൽ സംഭവങ്ങളിൽ നടപടിയില്ലാത്തത് അതിന് ഉദാഹരണമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

 

Comments: 0

Your email address will not be published. Required fields are marked with *