കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചു; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കള്ളപ്പണ വിഷയത്തിലടക്കം കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയില്‍ ബിജെപിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. യുവമോര്‍ച്ച മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉള്‍പ്പെടെ ആറ് പേരെയാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദ്, ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിഡന്റ് പി കെ ബാബു, മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിനേതാക്കള്‍ക്കതിരെ മണ്ഡലത്തില്‍ പോസ്റ്റര്‍ പതിച്ചതിനാണ് നടപടിയെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ സുതാര്യതയില്ലെന്നും വോട്ട് കച്ചവടം നടന്നുവെന്നും ഇവര്‍ പോസ്റ്ററുകളിലൂടെ ആരോപിച്ചിരുന്നു.

പുറത്താക്കിക്കൊണ്ടുള്ള കെ സുരേന്ദ്രന്‍ഫെ കത്ത് പുറത്ത് വന്നതോടെ കോതമംഗലത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടൗണില്‍ നേതാക്കളുടെ കോലം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

Comments: 0

Your email address will not be published. Required fields are marked with *