കെ സ്വിഫ്റ്റ് അപകടം; ദുരൂഹതെന്ന് ഗതാഗതമന്ത്രി

കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മനഃപൂർവം ആരെങ്കിലും അപകടം സൃഷ്ടിച്ചതാണോ എന്ന് സംശയായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ മാഫിയ ആക്രമണം നടക്കുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ആദ്യ സർവ്വീസ് തന്നെ അപകടത്തിൽപ്പെട്ടതോടെയാണ് ദുരൂഹത കെഎസ്ആർടിസിയും ആരോപിച്ചത്. എന്നാൽ വീണ്ടും സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ മറ്റൊരു സ്വിഫ്റ്റ് ബസും മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടി ദേശീയപാതയിൽ വച്ച് അപകടത്തിൽപ്പെട്ടു. ബസിനെ മറികടക്കുന്നതിനിടയിൽ ഉരഞ്ഞെങ്കിലും കാര്യമായ പരുക്കു പറ്റിയില്ല.

പുതിയ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണം പതിവാകുന്നത്. കുറഞ്ഞ യാത്രാക്കൂലി മാത്രം ഈടാക്കുന്ന കെഎസ്ആർടിസി ട്രിപ്പുകൾ മുടക്കി വൻ ലാഭം കൊയ്യുകയെന്നതാണ് ഇത്തരം മാഫിയകളുടെ ലക്ഷ്യം. അന്യസംസ്ഥാന ട്രിപ്പുകൾക്ക് 1500 രൂപ കെഎസ്ആർടിസി ഈടാക്കുമ്പോൾ 4000 രൂപയോളമാണ് സ്വകാര്യ ബസുകൾ ചാർജ് ചെയ്യുന്നത്.

ഇത്തരത്തിൽ മനപൂർവ്വം നടക്കുന്ന ആക്രമണത്തിനെതിരെ കെഎസ്ആർടിസി സിഎംഡി ഡിജിപിക്ക് പരാതി നൽകും. മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നുമുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *