ബലിതർപ്പണത്തിന് ഇളവ് നൽകണം: കെ.സുരേന്ദ്രൻ

കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണം. ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ല. വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *