Flash News

കാബൂൾ വിമാനത്താവളം തുറന്നു; ആദ്യ വിമാനം ഖത്തറിലെത്തി

കാബൂൾ വിമാനത്താവളം തുറന്നുകൊടുത്ത് താലിബാൻ. കാബൂളിൽ നിന്നുള്ള വിമാനം ഖത്തർ വിമാനത്താവളത്തിലെത്തി. വിമാനത്താവളം തുറക്കാനും അത് നടത്തിക്കൊണ്ടുപോകാനുമുള്ള സാങ്കേതിക വിദഗ്ധരില്ലാത്ത അഫ്ഗാനിനെ സഹായിക്കുന്നത് ഖത്തറും തുർക്കിയുമാണ്. ഖത്തർ എയർവെയ്‌സിന്റെ വിമാനങ്ങളാണ് കാബൂളിലേക്ക് സർവ്വീസ് നടത്തിയത്. ആദ്യ വിമാനത്തിൽ 200 പേരാണുണ്ടായിരുന്നത്. അമേരിക്കൻ വംശജരടക്കമുള്ളവരെ മറ്റൊരു വിമാനത്തിൽ കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ചതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ മാസം 30-ാം തിയതി അമേരിക്കൻ സൈനികരടക്കം എല്ലാവരും പിൻവാങ്ങിയ ശേഷം ആദ്യമായാണ് കാബൂൾ വിമാനത്താവളത്തിൽ വിദേശ രാജ്യങ്ങളുടെ വിമാനമെത്തി യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇതിനിടെ താലിബാനെ സഹായിക്കാൻ അമേരിക്കയുടെ സാങ്കേതിക സഹായത്തിന് ശ്രമിക്കുമെന്ന സൂചനയാണ് ഖത്തർ ഭരണാധികാരികൾ നൽകുന്നത്.

Comments: 0

Your email address will not be published. Required fields are marked with *