Flash News

കാബൂളിൽ പാകിസ്താൻ വിരുദ്ധ റാലി; വെടിയുതിർത്ത് താലിബാൻ

കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി ആയിരങ്ങൾ. പാകിസ്താൻ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ഇസ്ലാമാബാദിനും ഐഎസ്‌ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. പാകിസ്താനെതിരെയുള്ള പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു റാലി. പ്രതിഷേധക്കാർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *