Flash News

കാജലിനെ ഒഴിവാക്കാൻ കാരണം

ചിരഞ്ജീവിയും രാം ചരൺ തേജയും ആദ്യമായി മുഴുനീള വേഷത്തിലെത്തുന്ന ചിത്രം ‘ആചാര്യ’യുടെ നായികമാരായിരുന്നു കാജൽ അ​ഗർവാളും പൂജ ഹെ​ഗ്ഡേയും. എന്നാൽ കാജൽ അഗർവാളിനെ ‘ആചാര്യ’യിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ കൊരട്ടാല ശിവ.

തൃഷ ചെയ്യാനിരുന്ന വേഷമാണ് കാജൽ ചെയ്തത്. ചിരഞ്ജീവിയുടെ നായികയായാണ് കാജൽ എത്തിയത്. ചിരഞ്ജീവിയും കാജലുമുള്ള ഒരു ​ഗാനരം​ഗം ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു. ചിലത് ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ കാജലിനെപ്പോലെ താരമൂല്യമുള്ള ഒരാൾക്ക് അതുപോലൊരു വേഷം കൊടുത്താൽ അത് അവരോട് കാണിക്കുന്ന നീതികേടാവുമോ എന്ന് പിന്നീട് തനിക്ക് തോന്നി എന്നും ഒരു തെലുങ്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ കൊരട്ടാല ശിവ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *