Flash News

ഭർത്താവുമായി പിരിഞ്ഞിട്ട് ഒരുമാസത്തിലേറെയായി; വൈറലായി കാജൽ അഗർവാളിന്റെ പുതിയ വീഡിയോ!

തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് കാജൽ അഗർവാൾ. മുൻ നിര താരങ്ങളുടെ നായികയായി താരം വിവിധ ഭാഷകളിൽ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 30 ന് ആയിരുന്നു കാജള്‍ അഗര്‍വാളിന്റെയും വ്യവസായി ഗൗതം കിച്‌ലുവിന്റെയും വിവാഹം. രാജകീയ പ്രൗഢിയോടെ തന്നെയാണ് വിവാഹം നടത്തിയത്. ഇതിന്റെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധനേടിയിരുന്നു . വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.

വിവാഹത്തിനു ശേഷം മാലിദ്വീപ്‌സിലെ ഹണിമൂൺ യാത്രകളുടെ ചിത്രങ്ങളും വളരെയധികം വൈറലായിരുന്നു .ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത് .വിവാഹത്തിന് ശേഷവും കാജൽ അഭിനയത്തിൽ സജീവമാകുകയാണ് . ഇപ്പോൾ സിനിമാ തിരക്ക് കാരണം കൊല്‍ക്കത്തയിലാണ് കാജള്‍ . ഇവിടെ നിന്നും തനിക്ക് ഭര്‍ത്താവിനെ മിസ് ചെയ്യുന്നുവെന്ന് താരം പങ്കുവെച്ച വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഒരുമിച്ചുള്ള നിമിഷങ്ങളിലെ ചില മനോഹര ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവച്ചുകൊണ്ട് ”വൈകാതെ നമുക്ക് ഈ നിമിഷങ്ങള്‍ എല്ലാം തിരികെ കൊണ്ടു വരണം” എന്നും കാജള്‍ പറയുന്നു.

ഒരു മാസത്തിലേറെയായി ഭര്‍ത്താവ് ഗൗതമില്‍ നിന്നും സിനിമാ തിരക്കുകൾ കാരണം പിരിഞ്ഞിരിയ്ക്കുകയാണ് കാജള്‍. ഉമ എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് താരം കൊല്‍ക്കത്തയിലേക്ക് പോയത്. സിനിമയിലെത്തി 15 വർഷം പിന്നിട്ടിട്ടും ഇപ്പോഴും തുടക്കത്തിലെ താരത്തിളക്കത്തോടെ തുടരുകയാണ് കാജൽ അഗർവാൾ. വിവാഹ ശേഷവും നടിക്ക് അവസരങ്ങൾക്ക് ഒരു കുറവുമില്ല ഇതിനോടകം അമ്പതിലേറെ സിനികൾ കാജൽ അഗർവാൾ അഭിനയിച്ചു കഴിഞ്ഞു. ‘ക്വീൻ’ തമിഴ് റീമേക്കായ ‘പാരീസ് പാരീസ്’ ആണ് അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.

Comments: 0

Your email address will not be published. Required fields are marked with *