ചേട്ടൻ പോയതോടെ ഞങ്ങൾ വെറും ഏഴാംകൂലികൾ ; വെളിപ്പെടുത്തലുമായി കലാഭവൻ മണിയുടെ അനുജൻ

മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണി ഓർമയായിട്ട് 5 വർഷം തികയുകയാണ്. മണിയുടെ മരണ ശേഷമുള്ള തങ്ങളുടെ അവസ്ഥ വിവരിക്കുകയാണ് കലാഭവൻ മണിയുടെ അനുജൻ ആർ എൽ വി രാമകൃഷ്ണൻ. മണിയുടെ മരണത്തിൽ നിന്ന് ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്നാണ് ആർ എൽ വി രാമകൃഷ്ണൻ പറയുന്നത്. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. മണിച്ചേട്ടന്റെ മകൾ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹമായിരുന്നു അതിലേക്കുള്ള കഠിനപ്രയത്നത്തിലാണ് അവൾ .ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ഇപ്പോൾ ജീവിക്കുന്നത്.

തനിക്കും പലതരത്തിലുള്ള ദുരനുഭവങ്ങൾ ഇപ്പോൾ നേരിടുന്നതായും ആർ എൽ വി രാമകൃഷ്ണൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു .സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് അപേക്ഷിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നും അക്കാദമി സെക്രട്ടറി പറയുകയായിരുന്നു.തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച് അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ജാതി വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഇനി അനുവദിച്ചാലും സര്‍ഗഭൂമികയില്‍ നൃത്തം അവതരിപ്പിക്കാന്‍ താനില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായിരുന്നു നടൻ കലാഭവൻ മണിയുടെ മരണം. എല്ലാമെല്ലാമായിരുന്ന ചേട്ടൻ തങ്ങളെ വിട്ടു പോയതിനു ശേഷം കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്ന് കലാഭവൻ മണിയുടെ അനുജൻ പലതവണ പറഞ്ഞിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *