കയ്യടി നേടിയ ‘കേരള മോഡല്‍’… തീവ്രവാദികളുടെ റിക്രൂട്ടിംഗ്…; പരിഹാസവുമായി കങ്കണ

കേരളത്തിനെതിരെ പരോക്ഷമായ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. കേരളത്തില്‍ , ഇസ്ലാമിക തീവ്രവാദികളുടെറിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്നും ഭീകര സംഘടനകള്‍ക്ക് ആവശ്യം വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആളുകളെയാണെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ചിത്രം സഹിതം ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ‘കേരള മോഡല്‍’ എന്ന തലക്കെട്ടിനൊപ്പം കൈയടിക്കുന്ന ചിഹ്നത്തോടെയാണ് കങ്കണ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചത്. കോവിഡ് ആദ്യ തരംഗം ഫലപ്രദമായി പ്രതിരോധിച്ചത് മുതല്‍ രാജ്യം മുഴുവന്‍ ഉയര്‍ന്നുകേള്‍ക്കുന്ന ‘കേരള മോഡല്‍’ എന്ന പ്രയോഗം പരിഹാസത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു താരം.

Comments: 0

Your email address will not be published. Required fields are marked with *