Flash News

ഗോൾവാക്കറിന്റെയും സവർക്കറിന്റെയും പുസ്തകങ്ങൾ പിജി സിലബസിൽ;കണ്ണൂർ സർവകലാശാല വിവാദത്തിൽ

കണ്ണൂർ സർവകലാശാലയുടെ പി ജി സിലബസ് വിവാദത്തിൽ. ആർ എസ് എസ് സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. രാജ്യത്തിൻ്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇരുവരുടെയും രചനകൾ അക്കാദമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.എന്നാൽ സംഭവത്തോട് പ്രതികരിക്കാൻ വൈസ് ചാൻസിലർ തയ്യാറായില്ല. സർവകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥി സംഘടനകൾ.

Comments: 0

Your email address will not be published. Required fields are marked with *