Flash News

കണ്ണൂർ സർവകലാശാല സിലബസ് വിവാദം;വൈസ് ചാൻസലറോട് വിശദീകരണം തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വൈസ് ചാൻസലറോട് വിശദീകരണം തേടി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിവാദ പാഠഭാ​ഗം ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടിയത്. ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി. സവര്‍ക്കറിന്റേയും ആര്‍.എസ്.എസ് സൈദ്ധാന്തികനായിരുന്ന ഗോള്‍വാള്‍ക്കറിന്റേയും ദീന്‍ദയാല്‍ ഉപാധ്യായയുടേയും ബല്‍രാജ് മധോക്കിന്റേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപക പ്രതിഷേധമുയര്‍ന്നത്. പ്രതിഷേധവുമായി കെഎസ് യു അടക്കമുള്ളവർ രം​ഗത്തെത്തി

അതേസമയം സിലബസിനെ പിന്തുണച്ച് എസ് എഫ് ഐയും സർവകലാശാല യൂണിയനും രം​ഗത്തെത്തിയിട്ടുണ്ട്. സവർക്കറുടെ പുസ്തകം പഠിക്കേണ്ടത് വിമർശനാത്മകമായി വേണമെന്നാണ് പിന്തുണയ്ക്കുന്നവരുടെ പക്ഷം. അതേസമയം വിവാദ സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രതികരിച്ചു. ഗോള്‍വാള്‍ക്കാര്‍, സവര്‍ക്കര്‍ എന്നിവര്‍ ആരാണെന്നും എന്താണെന്നും പഠിക്കേണ്ടതുണ്ടെന്നാണ് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചത്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് പറയുന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *