Flash News

സിലബസിൽ ഗോൾവാക്കറുടെയും സവർക്കറുടെയും ലേഖനം; പിൻവലിക്കില്ലെന്ന് വ്യക്തമാക്കി വി.സി

കണ്ണൂർ സർവകലാശാല പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തിയത് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി വൈസ് ചാൻസലർ. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുതെന്ന് ആവശ്യപ്പെടുന്നത് താലിബാന്റെ രീതിയാണെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു. വിദഗ്ധ സമിതി സമർപ്പിച്ച സിലബസ് താൻ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗോൾവാൾക്കറും സവർക്കറും ഹിന്ദുത്വ ആശയത്തിന്റെ അടിസ്ഥാനമാണ്. ബിജെപിയുടെ രാഷ്‌ട്രീയം എന്താണെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. മറ്റ് സർവകലാശാലകളിൽ ഈ പുസ്തകം ഉൾപ്പെടുത്തണമെന്നും പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്നും സർവകലാശാലാ വൈസ് ചാൻസലർ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *