എത്ര കഴിച്ചാലും മതിയാകില്ല..;ഗർഭകാലത്തെ ഭക്ഷണ പ്രേമം പങ്കുവെച്ച് കരീന കപൂർ;കൈയ്യടിച്ച് ആരാധകർ

​കരീന കപൂറും സെയ്ഫ് അലിഖാനും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ കരീന പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയാണ് താരം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. താരത്തിന്റെ ​ഗർഭകാല വിശേഷങ്ങളും ​ഗർഭകാല ഫാഷനുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ​ഗർഭകാല വിശേഷങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം ഇറക്കാനുള്ള തയ്യാറെടുപ്പിലുമാണ് കരീന

തന്റെ പിസ പ്രേമത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭക്കാലത്ത് പിസയോട് അമിതമായ ഇഷ്ടമായിരുന്നുവെന്നും ഒന്നിന് പിന്നാലെ ഒന്നായി പിസ കഴിച്ച് തീര്‍ക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ അത്ഭുതപ്പെട്ട് നോക്കുമായിരുന്നുവെന്നും താരം പറയുന്നു. വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകള്‍ ഒരുമിച്ച് വച്ച് കഴിക്കുന്ന വീഡിയോയാണ് കരീന പങ്കുവെച്ചിരിക്കുന്നത്.’ഇതുമാത്രമല്ല എന്റെ ഗര്‍ഭകാലയാത്ര മുഴുവനും എന്റെ ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.’ തന്റെ ഇറങ്ങാനിരിക്കുന്ന പുസ്തകത്തെ പറ്റിയുള്ള സൂചനയും താരം പോസ്റ്റില്‍ പങ്കുവയ്ക്കുന്നു. പോസ്റ്റിന് കൈയടിച്ച് ആരാധകരും ഉടന്‍ എത്തി. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.

വീഡിയോ കാണാം:https://www.instagram.com/reel/CSJqxkijkMg/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *