Flash News
ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് കരീഷ്മ കപൂര്‍.താര കുടുംബത്തിൽ ജനിച്ച കരീഷ്മ ബോളിവുഡിലെ മികവുറ്റ നടിയാണ്. 90-കളിലും 20കളുടെ തുടക്കത്തിലും ബോളിവുഡിന്റെ മനസ് കീഴടക്കിയ നടി

ഇനി വിവാഹം കഴിക്കുമോ? കരീഷ്മ പറയുന്നു…

ബോളിവുഡിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് കരീഷ്മ കപൂര്‍.താര കുടുംബത്തിൽ ജനിച്ച കരീഷ്മ ബോളിവുഡിലെ മികവുറ്റ നടിയാണ്. 90-കളിലും 20കളുടെ തുടക്കത്തിലും ബോളിവുഡിന്റെ മനസ് കീഴടക്കിയ നടി. തൊണ്ണൂറുകളില്‍ കത്തിനില്‍ക്കുന്ന സമയത്ത് കരീഷ്മ നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷം 2002ല്‍ നടന്‍ അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞു. ഇതും മാസങ്ങള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ടതായി വാര്‍ത്ത വന്നു. അധികം വൈകാതെ തന്നെ 2003ല്‍ വ്യവസായിയായ സഞ്ജയ് കപൂറുമായി വിവാഹം നടന്നു.

ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. 2016 വരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിന് ശേഷം വിവാഹമോചനം നടന്നു. വിവാഹമോചിതയായ ശേഷവും കരീഷ്മ കരിയറില്‍ നിന്ന് പിന്മാറിയിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലും കരീഷ്മ സജീവമായി. സഹോദരിയും നടിയുമായ കരീന കപൂറാണ് കരീഷ്മയുടെ ഏറ്റവും വലിയ പിന്തുണ.ഇരുവരും വീട്ടിലെ വിശേഷങ്ങളും ഡയറ്റുമായും വര്‍ക്കൗട്ടുമായും ബന്ധപ്പെട്ട കാര്യങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ബിഗ് സ്‌ക്രീനില്‍ സജീവമല്ലെങ്കില്‍ കൂടി ഫിറ്റ്‌നസ്- സൗന്ദര്യ പരിപാലന കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് കരീഷ്മ.ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന കൂട്ടത്തില്‍ വീണ്ടും വിവാഹിതയാകാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനും മറുപടി അറിയിച്ചിരിക്കുകയാണ് താരം. ഡിപ്പെൻഡ്സ് എന്നാണ് “നിങ്ങൾ വീണ്ടും വിവാഹം കഴിക്കുമോ?” എന്ന ചോദ്യത്തിന് നടി നൽകിയ ഉത്തരം. വിവാഹം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ഒറ്റ വാക്കിൽ സം​ഗ്രഹിക്കുകയായിരുന്നു താരസുന്ദരി.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *