ഇന്ന് കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

പിതൃസ്മരണയുമായി ഇന്ന് കർക്കിടക വാവ്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതർപ്പണമില്ല. വീടുകളിൽ ബലി അർപ്പിക്കാനാണ് നിർദേശം. ബലിതർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾക്ക് ക്ഷേത്രങ്ങളിൽ അവസരമുണ്ട്. തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികൾ ബലി തർപ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടാവില്ല. തെക്കൻ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വർക്കലയിലും ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.

Comments: 0

Your email address will not be published. Required fields are marked with *