Flash News

മോദി നിരക്ഷരനെന്ന് കോണ്‍ഗ്രസ്; വിവാദമായതോടെ പോസ്റ്റ് മുക്കി

രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിൽ കനത്ത രാഷ്ട്രീയ പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നടപടി വിവാദമായി. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ട്വീറ്റിനെതിരെ നിരവധിപ്പേർ രംഗത്തെത്തിയതോടെ കോൺഗ്രസ് ട്വീറ്റ് ഡിലീറ്റ് ചെയ്തു.

‘കോൺഗ്രസ് സ്കൂളുകൾ പണിതു, എന്നാൽ മോദി ഒരിക്കലും പഠിക്കാൻ പോയില്ല. മുതിർന്നവർക്ക് പഠിക്കാനും കോൺഗ്രസ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. മോദി അതും പഠിച്ചില്ല.
ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത് തിരഞ്ഞെടുത്ത ആളുകൾ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു’ എന്നാണ് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തത്.

Comments: 0

Your email address will not be published. Required fields are marked with *