തിയറ്ററുകള്‍ തുറന്നു; പിന്നെ നടന്നത് തല്ലും കല്ലേറും

കർണാടകയിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് സിനിമാ പ്രദർശനം തുടങ്ങിയതോടെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ തിരക്ക്. ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ചിലയിടങ്ങളിൽ താരങ്ങളുടെ ആരാധകർ അക്രമാസക്തരായി. തിയേറ്ററുകൾക്ക് നേരെ കല്ലേറും ഗേറ്റ് തകർക്കുന്ന സ്ഥിതിയുമുണ്ടായി. തിയേറ്റർ ഉടമകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

താരങ്ങളുടെ ഫാൻസാണ് അക്രമാസക്തരായതെന്നാണ് വിവരം. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തിയേറ്ററുകളിൽ നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ച് തുടങ്ങിയതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ആദ്യ ഡോസ് കൊവിഡ് വാക്സീൻ എടുത്തവരെ മാത്രമേ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു എന്നാണ് നിർദ്ദേശമെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *