ഇരുട്ടിന്റെ രാജാവിന്റെ കഥ; “കരുവ് ” പുതിയ പോസ്റ്റര്‍ റിലീസായി.

ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി കരുവ് എന്ന സിനിമയും എത്തുന്നു. സിനിമയുടെ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആര്‍ മേനോനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി,റിയാസ് എം ടി,സുമേഷ് സുരേന്ദ്രന്‍,കണ്ണന്‍ പെരുമടിയൂര്‍,വിനു മാത്യു പോള്‍,സ്വപ്ന നായര്‍,ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം-റോഷന്‍ ജോസഫ്,എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗടില്യ പ്രൊഡക്ഷന്‍സ്, പ്രോജക്‌ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധര്‍, മേക്കപ്പ്- അനൂപ് സാബു, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്ബാവൂര്‍, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- സൈന്‍ മാര്‍ട്ട്. ചിത്രം ആഗസ്റ്റ് മാസത്തോടെ പ്രദര്‍ശനത്തിനെത്തും.

Comments: 0

Your email address will not be published. Required fields are marked with *