കശ്മീരിൽ ഭീതി പടർത്തി ഡ്രോൺ; പിന്നിൽ ലഷ്ക്കറെന്ന് ഇന്ത്യ;വൈകിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോ​ഗം

തുടർച്ചയായ മൂന്നാം ദിവസവും സൈനിക താവളത്തിനരികെ ഡ്രോൺ കണ്ടത് ആശങ്കയാകുന്നു. ജമ്മുവിലെ സുഞ്ച്വാന്‍ സൈനിക താവളത്തിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് ഡ്രോണ്‍ കണ്ടത്. അതേസമയം ജമ്മുവിലെ വ്യോമതാളത്തില്‍ നടന്ന ആക്രമണത്തിന്‍റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു. സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രിയുമായും സൈനിക മേധാവിമാരുമായും വൈകിട്ട് കൂടിക്കാഴ്ച നടത്തും. ഡ്രോണ്‍ ആക്രമണ വിഷയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിലും ഉയര്‍ത്തി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ വലിയ സുരക്ഷാ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് ഗൗരവതരമായ ആലോചന വേണമെന്നും ആഭ്യന്തരസുരക്ഷ സ്പെഷ്യല്‍ സെക്രട്ടറി വി.കെ.എസ് കൗമുദി പറഞ്ഞു.

വ്യോമത്താവളത്തിൽ നടന്ന ആക്രമണത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ലഷ്കറെ ത്വയിബയാണെന്നാണ് പ്രാഥമിക നിഗമനം. ജമ്മു അക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരഷാ സ്ഥിതിഗതികള്‍ പ്രിതിരോധ മന്ത്രി രാജ്നാഥ് സിങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം നരവനെ എന്നിവരും പങ്കെടുക്കും.

Comments: 0

Your email address will not be published. Required fields are marked with *