കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ധനസഹായം നൽകുമെന്ന് മന്ത്രി

കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ മൂലം നഷ്ട്ടം സംഭവിച്ച ആളുകളുടെ പുനരധിവാസം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം സഭയിൽ. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. രണ്ട് വർഷമായി വീടുകൾ ഒന്നും നൽകിയില്ല പലരും ഇപ്പോഴും ക്യാമ്പുകളിലും റോഡുകളിലും കഴിയുന്നു എന്നും ടി സിദ്ധിഖ് സഭയിൽ പറഞ്ഞു. എന്നാൽ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം ഉടൻ നൽകുമെന്ന് റവന്യുമന്ത്രി കെ. രാജൻ മറുപടി നല്‍കി. രാഷ്ട്രീയവത്കരിക്കേണ്ട പ്രശ്നമല്ലെന്നും എല്ലാ വിഭാഗക്കാരേയും കൂട്ടിയോജിപ്പിച്ചാണ് സർക്കാർ പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. കവളപ്പാറയിൽ 58ഉം പുത്തുമലയിൽ 38ഉം വീടുകളും നിർമിക്കുന്നു. 46 കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം നൽകി. 18 പേർക്കുള്ള സഹായം ഈ ആഴ്ച നൽകുമെന്നും ദുരന്തബാധിതരെ വിട്ടു പോയെങ്കിൽ സർക്കാർ പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *