കാവ്യ ഒളിവിലോ ?

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ ട്വിസ്റ്റിലേക്ക് കടക്കുമ്പോൾ ഏഴാം പ്രതി ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യ മാധവൻ പ്രതി പട്ടികയിലേക്ക് എത്തുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. കാവ്യയുടെ പങ്ക് വെളിപ്പെടുത്തുന്ന രീതിയിലുള്ള ഓഡിയോ ലീക്ക് ആയത് കേസിൽ കൂടുതൽ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇന്നലെ കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ഇരുന്നതാണെങ്കിലും അത് പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. കാവ്യയ്ക്ക് കാവ്യാ പറയുന്നിടത്ത് വച്ച് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണ സംഘം അത് തഴയുകയായിരുന്നു.

കാവ്യാ തന്നെ പത്മ സരോവരത്തിൽ എത്തി ചോദ്യം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞയാഴ്ച കാവ്യാ ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തിയെങ്കിലും ദിലീപിന്റെ ആലുവയിലെ വീടായ പത്മ സരോവരത്തിൽ ഇല്ലെന്നാണ് പുതിയ റിപോർട്ടുകൾ. കണ്ണൂർ നീലേശ്വരത്തും കാവ്യാ ഇല്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. കാവ്യാ ഇപ്പോൾ എവിടെയെന്നാണ് ജനങ്ങൾ അന്വേഷിക്കുന്നത്. എന്തായലും നാളെ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും. ഇതോടൊപ്പം കാവ്യാ മുൻ‌കൂർ ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. . കാവ്യയ്ക്കും മുൻകൂർജാമ്യം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

മുൻകൂർ ജാമ്യാപേക്ഷ നൽകുന്നപക്ഷം അറസ്റ്റിനു തൽക്കാലം സാധ്യതയില്ല.കാവ്യയെ ചോദ്യം ചെയ്താൽ കേസിൽ പുതിയ വഴിത്തിരിവിലേക്ക് കേസ് എത്തുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. കേസിന്റെ തുടക്ക സമയത്ത് പൾസർ സുനി ‘മാഡം’ എന്ന ഒരു സ്ത്രീ സാന്നിധ്യം പറഞ്ഞിരുന്നുവെങ്കിലും അത് തുടരന്വേഷണത്തിൽ മാഞ്ഞു പോവുകയായിരുന്നു. എന്നാൽ ഇപ്പോൾ ബാലചന്ദ്ര കുമാറിന്റെ തുറന്നു പറച്ചിലുകൾ വഴിയാണ് കേസ് കൂടുതൽ ട്വിസ്റ്റുകളിലേക്ക് എത്തിയത്.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *