കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല
നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണസംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നെത്തേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം. വീട്ടിൽ പോയി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തിൽ അന്വേഷണ സംഘം തീരുമാനിക്കും.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom