Flash News
ഞെട്ടിച്ച് കീർത്തി സുരേഷ്

ഞെട്ടിച്ച് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാനി കായിദം’. കീര്‍ത്തിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേത്. പല കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആമസോണ്‍ പ്രൈംമിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ‘പൊന്നി’ എന്ന കഥാപാത്രമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ ‘പൊന്നി’ നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *