Flash News

കീർത്തിയുടെ സ്പെയിൻ യാത്ര

തെന്നിന്ത്യയുടെ പ്രിയതാരമാണ് കീർത്തി സുരേഷ് . തെലുങ്കിൽ ‘മഹാനടി’യെന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ നടി. കീർത്തി സുരേഷ് പങ്കുവെച്ച ത്രോബാക്ക് ഫോട്ടോകളാണ് ചർച്ചയാകുന്നത്.

സ്‍പെയിനിൽ നിന്നുള്ള ഫോട്ടോയാണ് കീർത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’മാണ് കീർത്തി സുരേഷ് അഭിനയിച്ച് ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ആർച്ച എന്ന കഥാപാത്രമായിട്ടായിരുന്നു കീർത്തി സുരേഷ് അഭിനയിച്ചത്. ‘ഗുഡ് ലക്ക് സഖി’, ‘സർക്കാരു വാരി പാട്ട’, ‘ഭോല ശങ്കർ’, ‘വാശി’, ‘ദസറ’ തുടങ്ങി ഒട്ടേറേ ചിത്രങ്ങളാണ് കീർത്തി സുരേഷിന്റേതായി പ്രഖ്യാപിട്ടുള്ളത്.

സുധീർ ചന്ദ്ര പാദിരിയാണ് ‘ഗുഡ് ലക്ക് സഖി’ നിർമിക്കുന്നത്. മൈക്കി മൂവി മേക്കേഴ്‍സാണ് കീർത്തി സുരേഷിന്റെ ‘സർക്കാരു വാരി പാട്ട’ നിർമിക്കുന്നത്.

https://www.instagram.com/keerthysureshofficial/?utm_source=ig_embed&ig_rid=f3afce00-d5c6-456f-a6fc-d86744b0a2f7

Comments: 0

Your email address will not be published. Required fields are marked with *