കീർത്തി സുരേഷിന്റെ ‘ ഗുഡ് ലക്ക് ശക്തി ‘ തീയേറ്ററുകളിൽ റിലീസ് ചെയ്യും.

നാഷണൽ അവാർഡ് ജേതാവും മലയാളികളുടെ പ്രിയങ്കരിയായിരുന്ന നായിക മേനകയുടെ മകളുമായ കീർത്തി സുരേഷിന്റെ പുതിയ ചിത്രമായ ‘ ഗുഡ് ലക്ക് ശക്തി ‘ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് സുധീർ ചന്ദ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജൂൺ മൂന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത് എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ‘ഗുഡ് ലക്ക് ശക്തി ‘ ഒടിടി റിലീസിനു ഒരുങ്ങുകയാണെന്നുള്ള ഊഹാപോഹങ്ങൾ നിലന്നിരുന്നു. എന്നാൽ നിർമാതാവിന്റെ അറിയിപ്പൊട് കൂടി ഇക്കാര്യത്തിൽ ഒരു വ്യക്തതയാണ് ഉണ്ടായിരിക്കുന്നത്.

സ്പോർട്സിന് പ്രാധാന്യമുള്ള സിനിമയിൽ ശക്തി എന്ന ഷൂട്ടർ കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. ശക്തിയുടെ കോച്ച് ആയി എത്തുന്നത് ജഗപതി ബാബുവാണ്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നാഗേഷ് കുകുനൂർ സംവിധാനം ചെയുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ജനങ്ങളിലേക്ക് എത്തുന്നത്.

Comments: 0

Your email address will not be published. Required fields are marked with *