Flash News

അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്തു ദിവസം കൂടി വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom
#newscom #newsapp #newscommalayalamapp

Comments: 0

Your email address will not be published. Required fields are marked with *