Flash News

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്കത്തിൽ 158 പേർ, റൂട്ട് മാപ്പ് തയ്യാറാക്കും

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്. ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോൾ. സ്ഥിതി അവലോകനം ചെയ്യാൻ കോഴിക്കോട് ജില്ലാ കളക്ട്രേറ്റിൽ ഉന്നതതല യോ​ഗം നട‌ക്കുന്നുണ്ട്.

അതേസമയം നിപബാധയെ തുട‍ർന്ന് കുട്ടി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് നി‍ർദ്ദേശം നൽകിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ രോ​ഗപ്രതിരോധമാണ് സ‍ർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടിക്ക് രോ​ഗം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *